ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടിയിരുന്നു. 92കാരനായ മന്‍മോഹന്‍ സിംഗിനെ വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മന്‍മോഹന്‍ സിംഗിന് കടുത്ത ശ്വാസ തടസ്സമുണ്ടായെന്നും ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭയിലെ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.