76 കാരി 50 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടു : രക്ഷപെടുത്തി അഗ്നിരക്ഷാ സേന സംഘം

പത്തനംതിട്ട : 50 അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകനായി അഗ്നിശമനസേന. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയിലെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട സരസമ്മയ്ക്കാണ് അഗ്നിശമന സേന രക്ഷകർ ആയത്.

Advertisements

സംഭവം അറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് അംഗം അജി വിവരം വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് അഗ്നിശമന സേന എത്തി രക്ഷാപ്രവർത്തനം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഗ്നി രക്ഷാ സംഘത്തില്‍ ഉള്‍പ്പെടുന്ന സണ്ണി , റോപ്പിന്റെ സഹായത്താല്‍ സരസമ്മയെ രക്ഷപ്പെടുത്തി പുറത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് സരസമ്മയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയർ റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തില്‍ സുധീഷ്, വർഗീസ് ഫിലിപ്പ്, പ്രദീപ്, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles