കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ വാഹന ഗതാഗതം തടഞ് ടാറിങ്ങ് ആരംഭിച്ചതോടെ യാത്രക്കാർ വലഞ്ഞു. ദിവാൻ കവല – കടുവാക്കുളം റോഡാണ് തടഞ്ഞ് രാവിലെ ടാറിങ് ആരംഭിച്ചത്. ഇതോടെ മണിപ്പുഴ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കളത്തിക്കടവ് ഭാഗത്തേയ്ക് വഴി തിരിച്ച് വിടുകയും ചെയ്തു. ഇതോടെ സാധാരണക്കാർ വലഞ്ഞു. വരും ദിവസങ്ങളിൽ മൂലേടം മേൽപ്പാലം ഭാഗത്തേക്കും റോഡ് ടാറിങ് ഉണ്ടാകും. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. തകർന്നു കിടന്ന റോഡ് ടാർ ചെയ്യണമെന്ന് മാസങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Advertisements




