മണിമല ഹോളി മാഗി ഫൊറോന പളളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാൾ 2023 ഡിസംബർ 31 – 2024 ജനുവരി 7

മണിമല : ചരിത്ര പ്രസിദ്ധവും, തീർത്ഥാടന കേന്ദ്രവുമായ മണിമല ഹോളി മാഗി ഫൊറോനാ പളളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിന് തുടക്കമായി. മണിമലയുടെ മതപരവും സാമൂഹികവും, സാസ്ക്കാരികവും, വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്കും വികസനത്തിനും വളരെയേറെ സംഭാവനകൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന വിശുദ്ധ സങ്കേതമാണ് മണിമല ഹോളി മാഗി ഫൊറോനാ പള്ളി വിശുദ്ധ പൂജരാജാക്കന്മാരുടെ മദ്ധ്യസ്ഥതതേടി അണയുന്ന നാനാജാതി മതസ്ഥരായ ഭക്തർക്ക് ദൈവാനുഗ്രഹം ചൊരിയപ്പെടുന്നതിൻ്റെ ഭക്തസാക്ഷ്യങ്ങൾ അനവധിയുണ്ട്. ജാതി- മത- വർണ്ണ വ്യത്യാസങ്ങളില്ലാതെ മതമൈത്രിയുടെ കേളികൊട്ട് ഉയരുന്ന പുണ്യസ്ഥലമാണ് മണിമല.

Advertisements

2023 ഡിസംബർ 31 മുതൽ 2024 ജനുവരി 7 വരെ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിക്കപ്പെടുന്നു. ഡിസംബർ 31 -ാം തീയതി 4.30 ന് കൊടിയേറ്റോടുക്കൂടി തിരുനാൾ ആരംഭിക്കുന്നു. 2024 ജനുവരി 5 -ാം തീയതി വൈകിട്ട് 7 ന് കറിക്കാട്ടൂർ കപ്പേളയിൽ നിന്നാരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം കേരളത്തിൽ മറ്റെങ്ങുമില്ലാത്ത ഭക്തിനിർഭരമായ തിരുകർമ്മമാണ്. ആയിരകണക്കിന് മുത്തുക്കുടകളേന്തിക്കൊണ്ട് വിശ്വാസികൾ വിശുദ്ധരുടെ മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥനാനിർഭരരായി പ്രദക്ഷിണത്തിൽ അണിചേരുന്നു. വിവിധ വാദ്യമേളങ്ങൾ പരിപാടിയ്ക്ക് കൊഴുപ്പേകുന്നു. നക്ഷത്രത്താൽ നയിക്കപ്പെട്ട് ഉണ്ണിഈശോയെ ലക്ഷ്യമാക്കി നീങ്ങി, അവസാനം കാലിത്തൊഴുത്തിൽ ദിവ്യപൈതലിനെ കണ്ട് സ്വർണ്ണം, മീറ, കുന്തിരിക്കം എന്നിവ സമർപ്പിച്ചതിൻ്റെ പ്രതീകമായി പള്ളിയങ്കണത്തിൽ കാഴ്‌ചവയ്പ്‌പ് നടത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്രപ്രസിദ്ധമായ 47 മത് മണിമല ബൈബിൾ കൺവൻഷൻ 2024 ജനുവരി 2,3,4 തീയതികളിൽ വൈകിട്ട് 4.30 ന് ക്രമീകരിച്ചിരിക്കുന്നു. ജനുവരി 2 -ാം തീയതി 5.30 ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഉത്ഘാടനം നടത്തുന്നു. സമാപനദിനമായ ജനുവരി 4 ന് സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ സമാപനസന്ദേശം നൽകുന്നു. ഈ വിശ്വാസാനുഭവകൺവൻഷൻ നയിക്കുന്നത് റവ.ഫാ. ആൻ്റണി പയ്യപ്പളളി VC യുടെ നേതൃത്വത്തിലുള്ള മുരിങ്ങർ – പോട്ട ടീമംഗങ്ങളാണ്.

6 -ാം തീയതി പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ 10 മണിയ്ക്ക് ആഘോഷപൂർവ്വമായ റാസകുർബ്ബാന അർപ്പിക്കുന്നു.5, 6, 7 തീയതികളിൽ രാവിലെ 5.45, 7.30,10.00, ഉച്ചകഴിഞ്ഞ് 3.00, 5.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 6 -ാ തീയതി വൈകിട്ട് 6.45 ന് കാഞ്ഞിരപ്പളളി, അമല കമ്മ്യൂണിക്കേഷൻസിൻ്റെ ” ശാന്തം ” എന്ന നാടകവും 7 -ാ തീയതി വൈകിട്ട് 6.45 ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മെഗാഷോയും നടത്തപ്പെടുന്നു. 7 -ാം തീയതി ഇടവകതിരുനാൾ ദിനത്തിൽ കൊടിയിറക്ക് വൈകിട്ട് 6.30 ന് നടത്തപ്പെടുന്നു. ഹോളി മാഗി ഫൊറോന പള്ളി സ്ഥാപിതമായതിന്റെ 200 -ാം വർഷികത്തിൻ്റെയും, ലിറ്റിൽ ഫ്ളവർ എൽ.പി സ്‌കൂളിൻ്റെ 75 -ാം വാർഷികത്തിൻ്റെയും തുടക്കം കുറിക്കുന്നു. ഇതോടനുബന്ധിച്ച് ജനുവരി 5 -ാം തീയതി വെള്ളിയാഴ്‌ച രാവിലെ 10.30 ന് ഹോളി മാഗി ഓഡിറ്റോറിയത്തിൽ വച്ച് പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി, രക്ഷകർത്യ സമ്മേളനവും നടത്തുന്നു.

മണിമലയിൽ നിന്നും മലബാർ പ്രദേശങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തവരും ജോലിക്കായി വിദേശത്ത് പോയവരും ഈ സമയം ഇവിടെ എത്തി ഓർമ്മകൾ പുതുക്കി അനുഗ്രഹങ്ങൾ പ്രാപിക്കുന്നു.  മണിമല ഹോളി മാഗി ഫൊറോനാ പള്ളി വികാരി വെരി റവ.ഫാ. മാത്യു താന്നിയത്ത്,അസി. വികാരി റവ.ഫാ മാർട്ടിൻ ഇലയ്ക്കാട്ട് നാലുപറ MCBS, കൈക്കാരനന്മാരായ റ്റി ജെ എബ്രാഹം തീമ്പലങ്ങാട്ട്, ജോസ് സി വർഗീസ് ചെമ്മരപ്പളളിൽ, കെ വി വിൻസെന്റ് കുത്തുകല്ലുങ്കൽ, തിരുനാൾ ജനറൽ കൺവീനർ സജി ആൻ്റണി മേലേടത്ത്, ജോയിന്റ് കൺവീനർ റോയിസ് ജോസഫ് കടന്തോട്ട്, പബ്ളിസിറ്റി കൺവീനർ ജോസഫ് ആന്റണി ആലപ്പാട്ട് എന്നിവർ തിരുനാൾ സംബന്ധിച്ച വിശദീകരണങ്ങൾ നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.