മുണ്ടക്കയം :- പ്രളയത്തിൽ നികന്ന മണി മലയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി ചെളിയും മണലും കോരിമാറ്റുന്ന പ്രവർത്തനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം ഏൽ എ ഉൽഘടനം ചെയ്തു.വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പർ അനുപമ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് മെമ്പർ പി കെ പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, വ്യാപാരി സമിതി പ്രസിഡന്റ് ആർ സി നായർ,അനിൽ സുനിത, എം ജി രാജു, ബെന്നി ചേറ്റു കുഴി, സുനിൽ ടി രാജ്,ഷാജി തട്ടമ്പറമ്പിൽ, ജയകുമാർ, ചാർലി കോശി, ബോബി കെ മാത്യു, കെ എൻ സോമരാജൻ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ രാഷ്ട്രിയ കക്ഷി വാളന്റിയർ മാർ , സന്നദ്ധസംഘടന പ്രവർത്തകർ , കടുംബശ്രീ, തൊഴിലുറപ്പു അംഗങ്ങൾ, വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവർ പങ്കാളികളായി.ഗ്രാമ പഞ്ചായത്ത്, റെവന്യൂ, ഇറി ഗേക്ഷൻ ഡിപ്പാർട്ടുമെന്റുകൾ സംയുക്തമായാണ് മണിമലയാർ ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. ഇവിടുന്നും വാരുന്ന മണലും ചെളിയും വിവിധ സ്ഥലങ്ങളിലായി സംഭരിച്ചു റവന്യു അധികൃതർ ലേലം ചെയ്യും.