കോട്ടയം : കലാപം നിയന്ത്രിക്കാൻ മണിപ്പൂർ ഗവണമെന്റും അതിനെ നിയന്ത്രിക്കുന്നകേന്ദ്ര ഗവൺമെന്റും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി പാറത്തോട് ടൗൺ ചുറ്റി പ്രതിഷേധ റാലിയും പ്ലാക്കാർഡുകളേന്തി പ്രതിഷേധ ധർണയും നടത്തി. മണ്ഡലം പ്രസിഡണ്ട് സിബി നമ്പു ടാകത്തിന്റെ അധ്യക്ഷതയിൽ കൂടിയ പാറത്തോട് പള്ളിപ്പടിയിൽ നടത്തിയ ധരണയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോജി വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഡാനി ജോസ് കുന്നത്ത് സ്വാഗതവും പഞ്ചായത്ത് മെമ്പർ ജോൺ സിവാന്തിയിൽ ക്യത ഞ്ജതയും പറഞ്ഞു പാർട്ടി നേതാക്കളായ ജോസഫ് വാരണം, മറിയമ്മടീച്ചർ, വർഗീസ് കൊച്ചു കുന്നേൽ തങ്കച്ചൻ ചെന്നക്കാട്ട് കുന്നേൽ,വർക്കിച്ചൻ കൊണ്ടാട്ട് , ഷാജഹാൻ പുത്തൻ പുര, കുട്ടിച്ചൻ കടക്കുഴ , ജോസഫ് പതിപ്പള്ളി, മരളീധരൻ ഈഴക്കുന്നേൽ, അപ്പച്ചൻ കപ്പലുമാക്കൽ, ജോസുകുട്ടി ഇടക്കാട്ട്, പി.എഫ് മാത്യു പ്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു. ടൗൺ ചുറ്റി നടത്തിയ പ്രകടതത്തിന് സാബു പ്ലാപ്പള്ളി, ബിജു ശൗര്യാ കുഴി മോൻസ് കിഴക്കേത്തലക്കൽ, ടോമി സഞ്ചായം, ബെന്നി വാന്തിയിൽ, ജോയി മുള്ളു കാലായിൽ എന്നിവർ നേത്യത്വം നൽകി. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും നിവേദനം നൽകി.