മണിപ്പുർ കലാപം : പരിഹരിക്കാതെ തുടരുന്നത് നിർഭാഗ്യകരം : ആർ.എസ്.എസ്

ന്യൂഡല്‍ഹി: മണിപ്പുർ കലാപം പരിഹരിക്കാതെ തുടരുന്നത് നിർഭാഗ്യകരമെന്ന് ആർ.എസ്.എസ്. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആർ.എസ്.എസ് മണിപ്പുർ ഘടകം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ‘2023 മേയ് മുതല്‍ 19 മാസമായി മണിപ്പുരില്‍ തുടരുന്ന കലാപം പരിഹരിക്കാതെ തുടരുന്നത് നിർഭാഗ്യകരമാണ്. തുടർച്ചയായ അക്രമണങ്ങള്‍ മൂലം നിരപരാധികളായ ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാകുന്നത്. സ്ത്രീകളേയും കുട്ടികളേയും തടവിലാക്കിയശേഷം കൊലപ്പെടുത്തുന്ന, മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവൃത്തികളെ ആർഎസ്‌എസ് ശക്തമായി അപലപിക്കുന്നു. ഭീരുത്വപരമായ ഈ നടപടി, മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങള്‍ക്ക് എതിരാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നിലവിലുള്ള സംഘർഷം ആത്മാർഥതയോടെ എത്രയും പെട്ടെന്ന് പരിഹരിക്കണം’, ആർ.എസ്.എസ്. ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.