ഡല്‍ഹി : മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി.സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, സംഭവം അപലപനീയമാണെന്നും വീഡിയോ വലിയ അസ്വസ്ഥത ഉണ്ടാക്കിയെന്നും പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള ആ വീഡിയോ വലിയ ഭരണഘടനാ വീഴ്ചയാണ് കാണിക്കുന്നത്. സര്‍ക്കാര്‍ ഉടനടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് മുന്നറിയിപ്പ് നല്കി.
കേസ് ജൂലായ് 28ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇന്നലെ പ്രചരിച്ച വീഡിയോകോടതിയെ വളരെ അസ്വസ്ഥതപ്പെടുത്തി. സര്‍ക്കാര്‍ മുന്നോട്ടുവന്ന് നടപടിയെടുക്കേണ്ട സമയമാണിത്. ഇത് ഒട്ടും അംഗീകരിക്കാനാവാത്തതാണെന്നൂം ചീഫ് ജസ്റ്റീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ കോടതി ഇടപെടും. ഇത്തരം അക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച് കോടതിയെ അറിയിക്കണം. മാധ്യമങ്ങളില്‍ കാണുന്ന വീഡിയോ കടുത്ത ഭരണഘടനാ ലംഘനമാണ് കാണിക്കുന്നത്.- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.