ഡല്‍ഹി: സംഘര്‍ഷം തുടര്‍ക്കഥയാകുന്ന മണിപ്പുരില്‍നിന്ന് അയല്‍സംസ്ഥാനമായ മിസോറമിലേക്ക് പലായനം ചെയ്തത് 7,500ലേറെ പേര്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുവരെ 7,527 കുക്കി വിഭാഗക്കാര്‍ മിസോറമിലേക്ക് കടന്നു. ഇവര്‍ക്ക് താല്‍ക്കാലിക ക്യാമ്ബുകളില്‍ അഭയം നല്കി. ഇതുവരെ 35,000പേര് അഭയാര്‍ഥികളായെന്നാണ് ഔദ്യോഗിക കണക്ക്. 72 പേരുടെ ജീവനെടുത്ത കലാപത്തിന് ശേഷം മണിപ്പുര്‍ കുറച്ചുദിവസത്തേക്ക് ശാന്തമായെങ്കിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഇംഫാലിലും മറ്റും വീണ്ടും സംഘര്‍ഷമുണ്ടായതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയില്‍.
സൈന്യവും അര്‍ധ സൈനിക വിഭാഗങ്ങളും രംഗത്തിറങ്ങി. തുടര്‍സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 20 കമ്ബനി സുരക്ഷാ ഭടന്മാരെ കൂടി വിന്യസിക്കണമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളില്‍ പ്രദേശവാസികള്‍ താല്‍ക്കാലിക ബങ്കറുകള്‍ ഉണ്ടാക്കി ലൈസൻസുള്ള തോക്കുകളുമായി കാവല്‍ നില്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ന്യൂചെക്കൊൻ മേഖലയില്‍ മുൻ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാൻ ശ്രമിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഇവരെ അറസ്റ്റ് ചെയ്തു.