ഡല്‍ഹി : മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ സുപ്രീം കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും. നേരത്തെ മണിപ്പൂര്‍ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
സുപ്രീം കോടതി വിളിപ്പിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നലെ തന്നെ ഡല്‍ഹിയിലെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പുറത്ത് വരുന്ന സൂചനകള്‍. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.