ഡല്‍ഹി : മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ടി എംപിമാര്‍ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും.പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരിക്കും പ്രതിഷേധം.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച ദിവസം മണിപ്പുരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതില്‍ ഖേദം അറിയിച്ചതല്ലാതെ കലാപത്തെക്കുറിച്ച് യാതൊരു പ്രതികരണവും മോദി ഇതുവരെയായി നടത്തിയിട്ടില്ല. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മണിപ്പുര്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും തുടര്‍ന്ന് മോദി മറുപടി പറയണമെന്നുമാണ് പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ മറുപടിയോടെയുള്ള ഹ്രസ്വചര്‍ച്ചയ്ക്ക് മാത്രമാണ് സര്‍ക്കാര്‍ സന്നദ്ധമായിട്ടുള്ളത്. മറ്റ് സഭാനടപടികള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള അടിയന്തര ചര്‍ച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസവും മണിപ്പുര്‍ കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.
ഡല്‍ഹി ഓര്‍ഡിനൻസിന് പകരമായുള്ള ബില്ലടക്കം 28 ബില്ലുകള്‍ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാനായി സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഡല്‍ഹി ഓര്‍ഡിനൻസിന് പകരമായുള്ള ബില്ലടക്കം പ്രധാന ബില്ലുകള്‍ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെ പാസാക്കാനാകും സര്‍ക്കാര്‍ നീക്കം.