ന്യൂസ് ഡെസ്ക് : ഗോത്ര സമുദായങ്ങള്‍ തമ്മില്‍ കലാപം നടക്കുന്ന മണിപ്പുരിന്റെ കൈപടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. മണിപ്പൂരിന് 10 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി.മാനുഷിക പരിഗണനയെന്ന നിലയില്‍ അയയ്ക്കുന്ന അവശ്യ സാധനങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പുര്‍ മുഖ്യമന്ത്രിക്ക് സ്റ്റാലിന്‍ കത്തയച്ചു.
ദുരിതാശ്വാസ സാമഗ്രികള്‍ വേഗത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ച സ്റ്റാലിന്‍ മണിപ്പുരിലുള്ള തമിഴരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ബിരേന്‍ സിങ്ങിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്ക്ക് വെയ്ക്കാന്‍ പ്രതിപക്ഷവും സര്‍ക്കാരും സമ്മതിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ഭാഗം പറയാന്‍ മതിയായ സമയം അനുവദിച്ചാല്‍ ഏത് ചട്ടത്തിലും പ്രതിപക്ഷം സമഗ്രമായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചു.