പത്തനംതിട്ട: എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളിലും പെട്ട ക്രൈസ്തവരുടെ പൊതുവേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ(എസിസിഎ/അക്കാ) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷനും കലാപം മൂലം കഷ്ടപ്പെടുന്ന മണിപ്പൂരിലെ ക്രൈസ്തവ ജനതയോടുള്ള ഐക്യദാർഢ്യ സമ്മേളനവും പത്തനംതിട്ടയിൽ നടന്നു. എസി സിഎ സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.
എസിസിഎ സെൻട്രൽ സെക്രട്ടറിയേറ്റ് പ്രസിഡന്റ് ബാബു വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു, മണിപ്പൂരിലെ ക്രൈസ്തവരുടെ നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കിന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഓരോ പൗരനും ഇന്ത്യയിൽ നിർഭയം ജീവിക്കുന്നതിന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശം സംരിക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു, എസിസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബേബി മുല്ലമംഗലം, ഡോ: സാജൻ സി ജേക്കബ്, ജോസഫ് എബ്രഹാം ചക്കുങ്കൽ, അഡ്വ രഞ്ജി മത്തായി, നോബിൾ ജോർജ്, തോമസ് പല്ലൻ, ലില്ലിക്കുട്ടി ജേക്കബ്, ആനി ജബരാജ്, ബിജു നൈനാൻ മരുതുക്കുന്നേൽ, റിൻസൻ വർഗീസ്, ജോൺസ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട ജില്ലയിലെ പുതിയ ഭാരവാഹികളായി ബിജു നൈനാൻ മരുതുക്കുന്നേൽ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി രാജൻ പടിയറ, സാബു ഏബ്രഹാം തോട്ടത്തിൽ, ബിജി ജോൺ, റിൻസൻ വർഗീസ് (ജനറൽ സെക്രട്ടറി), സിനു ഏബ്രഹാം (ട്രഷറർ) ജോയിന്റ് സെക്രട്ടറിമാരായി ബിജു കോശി, ബിജു പാപ്പച്ചൻ, ലിജി ടെൻസിംഗ്, എൽസി ജോൺ കമ്മിറ്റി അംഗങ്ങളായി പി കെ കുരുവിള, കെ എ മാത്യു, എൻ എസ് ബേബിക്കുട്ടി, എം വി രാജൻ, റ്റി എസ് തോമസ്, എൻ പി ബിനോയ്, ജോൺസ് യോഹന്നാൻ എന്നിവരെ തെരഞ്ഞെടുത്തു.
കേരളത്തിലെ മുഴുവൻ ക്രൈസ്തവർക്കും അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനായി എസിസിഎ സംസ്ഥാനതലത്തിൽ നടത്തുന്ന വിവിധ പരിപാടികളിൽ പത്തനംതിട്ട ജില്ലയിലെ മുഴുവൻ ക്രൈസ്തവരെയും അണിചേർക്കുന്നതിനായുള്ള പ്രചാരണം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.