തിരുവല്ല: മഞ്ഞാടി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായി സമാഹരിച്ചാ ഒരു ലക്ഷത്തി മൂവായിരം രൂപ (Rs 103000/-) കാന്‍സര്‍ ബാധിതനായ രാജു എം സി യുടെ കുടുംബത്തിന് കൈമാറി. കമ്മ്യൂണിറ്റി മെമ്പര്‍ സോജന് കൊല്ലാല്‍ രാജുവിന്റെ കുടുംബത്തിന് കമ്മ്യൂണിറ്റിയുടെ പേരില്‍ തുക കൈമാറി. ചടങ്ങില്‍ പ്രസിഡന്റ് സണ്ണി പി സി , വൈസ് പ്രസിഡന്റ് തങ്കച്ചന് താഴാംപള്ളത് , ജനറല്‍ സെക്രട്ടറി അനീഷ് വര്‍ക്കി , ജോയിന്റ് സെക്രട്ടറി അനില്‍ അപ്പൂ , ട്രഷറര്‍ സുനില്‍ നെടുങ്ങാത്തറ , കമ്മിറ്റി മെമ്പര്‍മാരായ ഷെറി സണ്‍ വീഡിയോ , സജി ടി കെ എന്നിവര്‍ പങ്കെടുത്തു. സഹായിച്ച എല്ലാ സുമസ്സുകള്ക്ക് കമ്മ്യൂണിറ്റി അംഗങ്ങള്‍ നന്ദി അറിയിച്ചു.