മഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷൻ്റെ ഓണാഘോഷവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

മഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ 21ന് ബറി ഉക്രൈൻ സോഷ്യൽ ക്ലബ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഏതാണ്ട് നൂറ്റിയമ്പതോളം ആളുകൾ ഓണഘോഷത്തിൽ പങ്കുചേർന്നു. 

Advertisements

നന്മയുടെയും സമൃദ്ധിയുടെയും ഓണസ്മരണകൾ വിളിച്ചോതിയെത്തിയ മാവേലി തമ്പുരാനെ ചെണ്ട മേളത്തിന്റെ അകമ്പടിയോടു കൂടെ കുട്ടികളും മുതിർന്നവരും സ്വീകരിച്ചു. ഓണപൂക്കളം,തിരുവാതിര, കലാപരിപാടികൾ, ഓണകളികൾ, വടംവലി എന്നിവ കണ്ട് ആസ്വദിക്കാനായി തദ്ദേശിയരായ ബ്രിട്ടീഷുകാർ പോലും ഉണ്ടായിരുന്നു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും അടുത്ത ഒരു വർഷത്തേക്ക് ഉള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡന്റ്‌ ബെൻസി അർജുനൻ, സെക്രട്ടറി അലൻ കുര്യൻ, വൈസ് പ്രസിഡന്റ്‌ ജോബിൻ തട്ടാൻകുന്നേൽ, ട്രെഷരാർ സുബിത് കുറിയക്കോസ് എന്നിവരെയും അതോടൊപ്പം 12 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ ബറി അസോസിയേഷനിൽ ഉള്ള മലയാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാവിലേ 10 മണി മുതൽ ആരംഭിച്ച ഓണാഘോഷം വൈകിട്ടു ഡിജെ ക്ക് ശേഷം ആറു മണിയോടുകൂടെ സമാപിച്ചു.

Hot Topics

Related Articles