രാമപുരം: ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ പരം വീര്‍ ചക്ര നല്‍കി രാജ്യം ആദരിച്ച രാമപുരം സ്വദേശിയായ മേജര്‍ രാമസ്വാമി പരമേശ്വറിന്റെ സ്മാരകം പാങ്ങോട് മലിറ്ററി സ്‌റ്റേഷന്‍ കമാന്റര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പരം വീര്‍ ചക്രം നേടിയ തെക്കേ ഇന്ത്യയിലെ ഏക ധീരസൈനികനാണ് അദ്ദേഹം. സ്വാതന്ത്രത്തിന് ശേഷം ഇന്ത്യയില്‍ 21 സൈനികര്‍ക്ക് മാത്രമേ സൈന്യത്തിന്റെ പരമോന്നത ബഹുമതിയായ പരം വീര്‍ ചക്രം നല്‍കി ആദരിച്ചിട്ടുള്ളു.
1987 നവംബര്‍ 25 ന് ശ്രീലങ്കയില്‍ ശത്രുക്കളോട് പൊരാടി വീരമൃത്യു വരിച്ച അദ്ദേഹത്തിനോടുള്ള ആദരസൂചകമായിട്ടാണ് ജന്മദേശമായ രാമപുരത്ത് എക്‌സ് സര്‍വ്വീസ് മെന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം സ്മാരകം പണി കഴിപ്പിച്ചത്. കരസേനയുടെ രണ്ടാം മഡ്രാസ് റെജിമന്റിന്റെ സെറിമോണിയല്‍ ഗാര്‍ഡും, ബാന്റ് പാര്‍ട്ടിയും ചടങ്ങിന് മോടികൂട്ടി. റിട്ടേര്‍ഡ് കേണല്‍ കെ.എന്‍.വി. ആചാരി അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1971 ല്‍ വീരമൃത്യു വരിച്ച ലാന്‍ഡ്‌സ് നായിക്ക് പി.സി. സ്‌കറിയുടെ ഭാര്യ ലീലാമ്മയെ ചടങ്ങില്‍ വച്ച് ആദരിച്ചു. റിട്ടേര്‍ഡ് മേജര്‍ വി.എം. ജോസഫ് വാണിയപ്പുര, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, കേണല്‍ പത്മനാഭന്‍, രാമനാഥന്‍ രാമസ്വാമി, കേണല്‍ മധുബാല്‍, കേണല്‍ സുരേഷ് ബാബു, കേണല്‍ ജഗ്ദീപ്, ഓണററി ഫ്‌ളയിംഗ് ഓഫീസര്‍ സുധാകരന്‍ വാളിപ്ലാക്കല്‍, കേണല്‍ അരുണ്‍ സത്യന്‍, ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാമപുരം പോലീസ് എസ്.എച്ച്.ഓ. അഭിലാഷ് കുമാര്‍ കെ., ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം. മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ബ്‌ളോക്കുപഞ്ചായത്ത് മെമ്പര്‍ സ്മിത അലക്‌സ്, വാര്‍ഡ് മെമ്പര്‍ മനോജ് സി. ജോര്‍ജ് ചീങ്കല്ലേല്‍, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് മോളി പീറ്റര്‍, എം.പി. കൃഷ്ണന്‍ നായര്‍, ഡി. പ്രസാദ് ഭക്തിവിലാസ് എന്നിവര്‍ പ്രസംഗിച്ചു.