മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതീ ക്ഷേത്രത്തില്‍ ഉത്സവം 14 മുതൽ 24 വരെ

മാഞ്ഞൂര്‍ : വേലച്ചേരി രുധിരമാല ഭഗവതീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 14 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14-ന് രാവിലെ 10.46-നും 11.20-നും മധ്യേ ക്ഷേത്രംതന്ത്രി പൂഞ്ഞാര്‍ അജി നാരായണന്‍ തന്ത്രി കൊടിയേറ്റും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30-ന് കലശാഭിഷേകം നടക്കും. രാത്രി 7.30-ന് കളമെഴുത്തും പാട്ടും, 8.15-ന് ഗര്‍ബനൃത്തം. ഉത്സവദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട് ഉണ്ടായിരിക്കും.

Advertisements

15-ന് രാത്രി 7.30-ന് തിരുവാതിരകളി, 8.30-ന് കൈകൊട്ടിക്കളി, 16-ന് രാത്രി 7.30-ന് പിന്നല്‍തിരുവാതിര, എട്ടിന് കൈകൊട്ടിക്കളി, 17-ന് രാത്രി 7.30-ന് നൃത്തം, 8.30-ന് കൈകൊട്ടിക്കളി ഫ്യൂഷന്‍, 18-ന് രാത്രി 7.30-ന് വീരനാട്യം, 19-ന് രാത്രി 7.30-ന് ദേശതാലപ്പൊലി, 20-ന് രാത്രി 8.30-ന് നാടകം, 21-ന് രാത്രി 7.30-ന് ദേശതാലപ്പൊലി, 22-ന് രാത്രി 7.30-ന് ഭജന്‍സ്, 10.30-ന് പള്ളിവേട്ട, 23-ന് ഉച്ചയ്ക്ക് 12-ന് സര്‍പ്പപൂജ, നൂറും പാലും, വൈകീട്ട് 6.15-ന് ആറാട്ട് പുറപ്പാട്, രാത്രി 7.15-ന് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രക്കുളത്തില്‍ ആറാട്ട്, 8.30-ന് ആറാട്ട് എതിരേല്‍പ്പ്, 24-ന് രാവിലെ 6.30-ന് കൂട്ടക്കളം. പ്രസിഡന്റ് പി.വി. സണ്ണി പോട്ടയില്‍, സെക്രട്ടറി കെ.ജി. സൂരജ് കളപ്പുരയില്‍, കണ്‍വീനര്‍ വി.കെ. ബാബു വേലച്ചേരില്‍, എം.പി. വിശ്വംഭരന്‍, സുലോചന മോഹനന്‍ കൊല്ലംപറമ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles