മണ്ണയ്ക്കനാട് സ്വദേശിനി നാടിന് അഭിമാനമാകുന്നു : നഴ്സിങ് മികവിന്  ജോസ്നമോൾക്ക് പശ്ചിമ ബംഗാൾ ഗവർണറുടെ ആദരവ് 

കോട്ടയം : മണ്ണയ്ക്കനാട് നാടുകുന്ന് ഓലിക്കാട് പാലകുടിയിൽ ജോർജ്ജിന്റെയും കൊച്ചുറാണിയുടെയും മൂന്നു പെൺകുട്ടികളിൽ മൂത്തവൾ ജോസ്നമരിയ ജോർജിന് നഴ്സിങ് മികവിന് പശ്ചിമ ബംഗാൾ ഗവർണറുടെ പ്ര​ത്യേ​ക ആദരവ്. കൊ​ൽ​ക്ക​ത്ത​യി​ലെ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ  അസിസ്റ്റൻ്റ് നഴ്സിംഗ് സൂപ്രണ്ടായ ജോസ്നമോൾ ജോർജ്ജ് കഴിഞ്ഞ ഏഴ് വർഷമായി നഴ്സിംഗ് മേഖലയ്ക്ക് നൽകിയ  ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ്ഗ​വ​ർ​ണ​റു​ടെ പേ​രി​ലു​ള്ള സ്‌​ക്രോ​ൾ ഓ​ഫ് ഹോ​ണ​ർ ബ​ഹു​മ​തി​യാ​ണ് ഗവർണർ നൽകി  ആദരിച്ചത്. നഴ്സിംഗ് ക്വാളിറ്റി എഡ്യൂക്കേഷൻ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിൽ വഹിച്ച നിർണ്ണായക പങ്ക് എന്നിവയും പരിഗണിച്ചു.

Advertisements

ആദരവ് നൽകി ഗവർണർ സി.വി.ആനന്ദബോസ് കുറിച്ച പ്രശംസാപത്രത്തിലെ പ്രസക്ത ഭാഗങ്ങൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ‘*അവളുടെ യാത്ര അവളുടെ സ്ഥിരോത്സാഹത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും സാക്ഷ്യമാണ്, പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും. നിത്യവൃത്തിയുള്ള കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ മൂത്തവളായ ജോസ്നാമോളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത ഒരിക്കലും തെറ്റിയില്ല. 

 *വിദ്യാഭ്യാസത്തോടുള്ള അസാധാരണമായ അർപ്പണബോധവും, അവളുടെ കുടുംബത്തിനുള്ള അചഞ്ചലമായ പിന്തുണയും നഴ്‌സിങ് തൊഴിലിലെ അവളുടെ സുപ്രധാന സംഭാവനകളും അംഗീകരിക്കുന്നു. 

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജോസ്നയ്ക്ക് പ്രൗഢഗംഭീര സ്വീകരണമാണ് ലഭിച്ചത്.

ബാലവേദിയിലും കലാപ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന ജോസ്ന മരിയ ജോർജിൻ്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് നാടും വീട്ടുകാരും.

Hot Topics

Related Articles