മാങ്ങാനം സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ ടാപ്പ് മോഷണം; ഇടവക ഭാരവാഹിയ്‌ക്കെതിരെ പള്ളി അസിസ്റ്റന്റിന്റെ പരാതി ; പള്ളി അസിസ്റ്റന്റിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഭാരവാഹിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സഭയ്ക്ക് പരാതി

മാങ്ങാനം: സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ മോഷണത്തിൽ പള്ളി അസിസ്റ്റന്റിനെ സംശയ നിഴലിൽ നിർത്തിയ ഇടവക ഭാരവാഹിയ്‌ക്കെതിരെ സഭയ്ക്ക് പരാതി. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഇടവക ഭാരവാഹിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പള്ളി അസിസ്റ്റന്റ് കോട്ടയം മുട്ടമ്പലം എടാട്ടുമഠത്തിൽ ജേക്കബ് ജോൺ (സാബു) മലങ്കര മാർത്തോമാ സുറിയാനി സഭ കോട്ടയം കൊച്ചി ഭദ്രാസനാധിപൻ റവ.തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പയ്ക്ക് പരാതി നൽകിയത്.

Advertisements

സെപ്റ്റംബർ 22 നാണ് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ടാപ്പ് മോഷണം നടന്നത്. രാത്രിയിൽ പള്ളിയിൽ കയറിയ മോഷ്ടാവ് 25 ടാപ്പുകൾ കവരുകയായിരുന്നു. ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പള്ളി ഭാരവാഹികൾ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ പിൻഭാഗത്ത് സംശയമുള്ള ആളുടെ പേരായി പള്ളി ജനറൽ അസിസ്റ്റന്റായ സാബുവിന്റെ പേരും എഴുതി നൽകിയതായാണ് പരാതി. പള്ളിയുടെ ഒരു ഭാരവാഹിയാണ് പരാതിയുടെ പിന്നിൽ സാബുവിന്റെ പേര് എഴുതി നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് സാബുവിനെ കോട്ടയം ഈസ്റ്റ് പൊലീസ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം പള്ളി കമ്മിറ്റിയിലെ ചിലർ ഇടപെട്ടാണ് സാബുവിനെ സ്‌റ്റേഷനിൽ നിന്നും വിടുവിച്ചത്. ഇതിന് ശേഷം കൊല്ലാട് പള്ളിയിൽ നടന്ന മോഷണത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സാബുവിന്റെ മേലുള്ള സംശയം പൂർണമായും നീങ്ങിയത്. എന്നാൽ, സാബുവിനെ അനാവശ്യമായി മോഷണക്കേസിലേയ്ക്ക് വലിച്ചിഴയ്ക്കാൻ അനാവശ്യമായി ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

‘അവനെ ഒരു പാഠം പഠിപ്പിക്കണം ‘ എന്ന് പള്ളിയുടെ ഭാരവാഹികളിൽ ഒരാൾ പലസ്ഥലങ്ങളിലും പറഞ്ഞതായി സാബു സഭയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇനിയും സഭ വിഷയത്തിൽ നടപടിയെടുത്തിട്ടില്ല. അനാവശ്യമായി പള്ളിയിലെ ജീവനക്കാരനെ തന്നെ മോഷ്ടാവാക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles