മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിൻഡർ ഗാർഡൻ വിഭാഗത്തിന്റെ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തതകൾ കൊണ്ട് വിസ്മയം തീർത്തു. ഡിസംബർ ഇരുപതാം തീയതി വൈകുന്നേരം സ്കൂൾ പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും തത്വചിന്തകനുമായ റവ ഡോ ജെറിൻ തുരുത്തേൽ സി എം ഐ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗ്രാൻഡ് പേരൻസ് ദിനാഘോഷത്തിൽ അഡ്വക്കേറ്റ് വിൻസൻറ് അലക്സിനെയും ഡെയ്സി വിൻസെന്റിനെയും ആദരിച്ചു.
ബ്രദർ ജോസഫ് തോമസിന്റെയും കെ ജി ഹെഡ്മിസ്ട്രസ് സുമൻ അനിലിന്റെയും അധ്യാപകരുടെയും അനധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ വ്യത്യസ്തത നിറഞ്ഞ ഈ ആഘോഷത്തിൽ 250 ഓളം കെ ജി കുട്ടികളെ അണിനിരത്തിക്കൊണ്ട് ഓഡിറ്റോറിയത്തിൽ നടത്തിയ ക്രിസ്മസ് ട്രീ ഡാൻസ് കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു വർണ്ണവിരുന്നായിരുന്നു. കരോൾ സോങ്,ഏഞ്ചൽ ഡാൻസ് ,ക്രിസ്തുമസ് പാപ്പാ ഡാൻസ് തുടങ്ങി കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും വ്യത്യസ്ത കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്ന ഈ ആഘോഷം സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരുന്ന സ്നേഹവിരുന്നിലാണ് അവസാനിച്ചത്.