കോട്ടയം: മാന്നാനം ബാപ്പുജി സ്വയം സഹായ സംഘത്തിന്റെ ലഹരി മുക്ത മാന്നാനം ബോധവത്കരണ ക്ലാസ് ഇന്ന് രാവിലെ 10.30 ന് നടക്കും. രാവിലെ 10.30 ന് മാന്നാനം എസ്.എൻ.ഡി.പി ഹാളിലാണ് ക്ലാസ് നടക്കുക. സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ബാപ്പുജി സ്വയം സഹായ സംഘം പ്രസിഡന്റ് സി.എം സജി കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കൺവീനർ പി.ആർ രതീഷ് സ്വാഗതം ആശംസിക്കും. മാന്നാനം എസ്.എൻ.ഡി.പി യോഗം 39 ആം നമ്പർ ശാഖാ സെക്രട്ടറി എൻ.കെ. മോഹനദാസ് , 19 ആം വാർഡ് അംഗം അമ്പിളി പ്രദീപ്, സ്വയംസഹായ സംഘം സെക്രട്ടറി എൻ.കെ സനീഷ് എന്നിവർ ആശംസകൾ അർപ്പിക്കും. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് ക്ലാസെടുക്കും. ബാപ്പുജി സ്വയംസഹായ സംഘം ട്രഷരർ എ.ആർ പ്രമോദ് നന്ദി പറയും.
Advertisements