കോട്ടയം: വീടിന്റെ ടെറസിൽ നിന്നു ചുക്കിലി നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപെട്ടു. മാന്നാനം വേലംകുളത്തിൽ മൂലക്കാട്ടുപറമ്പിൽ കെ.എം വർക്കി (62)യെയാണ് നാട്ടുകാരും അഗ്നിരക്ഷാ സേനാ അധികൃതരും ചേർന്നു രക്ഷപെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ ടെറസിനു സമീപത്തെ ഷെഡ് വൃത്തിയാക്കുകയായിരുന്നു.
ഇവിടെ നിന്ന് ചുക്കിലി നീക്കം ചെയ്യുന്നതിനിടെ ഇദ്ദേഹം കാൽ വഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വർക്കി വെള്ളത്തിൽ വീണത് കണ്ടത്. വിവരമറിഞ്ഞ് അയൽവാസികളും ഓടിയെത്തി. തുടർന്ന്, രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിപലമായി. കിണറിനുളളിലെ കെട്ടിൽ വർക്കി പിടിച്ചു കിടന്നു. അയൽവാസിയായ സാബു കോട്ടയം അഗ്നിശമനസേനയെ വിവരമറിയിച്ചു. സേനാംഗങ്ങൾ സ്ഥലത്തെത്തി കിണറിനുള്ളിൽ പിടിച്ചു കിടന്നിരുന്ന വർക്കിയെ നെറ്റ് ഉപയോഗിച്ച് കരയ്ക്കെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഴ്ച്ചയിൽ പരിക്ക് പറ്റിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.എംഷാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി സലി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജിവ്, അജിത്കുമാർ, അവിനാഷ് ചന്ദ്രൻ, മിഥുൻ, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.