മാന്നാറിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
മാന്നാർ: ആലപ്പുഴ മാന്നാറിൽ പരുമലക്കടവിൽ വൻ തീപിടുത്തം. തീ കത്തി മൂന്നു കടകൾക്ക് സമ്പൂർണ നാശം. മാന്നാർ പരുമലക്കടവിലെ മൂന്നു കടകൾക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് കടയ്ക്ക് തീ പിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയിലും കടഉടമകളെയും അറിയിച്ചത്. തുടർന്ന്, അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് വലിയ തീപിടുത്തം ഉണ്ടായത്. ഡൽഹി ഷോപ്പർ എന്ന സൂപ്പർമാർക്കറ്റിനാണ് തീ പിടുത്തമുണ്ടായത്. ഇതിനോടു ചേർന്നുള്ള മൂന്ന് കടകൾക്കും തീ പിടിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റിനോടു ചേർന്ന് പ്രവർത്തിക്കുന്ന പലചരക്ക് കടയ്ക്കും തീ പിടിച്ചിട്ടുണ്ട്. ഒന്നര മണിക്കൂറിലേറെയായി തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ള പത്തോളം യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയിൽ നിന്നും അടക്കമാണ് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘം എത്തിയത്. വെള്ളം തീർന്നതിനെ തുടർന്ന് പമ്പയാറ്റിൽ നിന്നും വെള്ളം വീണ്ടും നിറച്ച് എത്തിയാണ് തീ അണയ്ക്കാൻ ശ്രമം തുടരുന്നത്. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക്ക് അടക്കമുള്ള സാധനങ്ങൾക്ക് തീ പിടിച്ചതാണ് അപകടത്തിനു സാരണമായത്. ഇതേ തുടർന്ന്, പ്രദേശത്ത് ആകെ തീ ആളിപ്പടരുകയാണ്. പ്രദേശമാകെ കറുത്ത പുകയും, തീയും നിറഞ്ഞിരിക്കുകയാണ്. ഒന്നര മണിക്കൂറോളമായി ഇവിടെ തീ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.