കടുത്തുരുത്തി : മാന്നാർ മേജർ
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ചു പത്താം ഉത്സവ ദിനം രാവിലെ 7ന് ഭാഗവത പാരായണം, 8ന് ശ്രീബലി, വൈകിട്ട് അഞ്ചിന് കൊടിയിറക്ക് 5.30ന് ആറാട്ട് പുറപ്പാട്, 7.30ന് ക്ഷേത്രക്കുളത്തിൽ ഭഗവാന്റെ തിരു ആറാട്ട് നടന്നു. ഇതേസമയം ആറാട്ട് കടവിൽ കലാപീഠം ഇടയാർ രതീഷിന്റെ സോപാനസംഗീതം നടന്നു. തുടർന്ന് താളമേള ദീപാലാങ്കാരങ്ങളുടെ അകമ്പടിയോടെ ഭഗവാന്റെയും ഭഗവതിയുടെയും എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ് നടന്നു. കീഴൂർ അനിൽ കുറുപ്പിന്റെ സാന്നിധ്യത്തിൽ 20 ഓളം പഞ്ചവാദ്യ കലാകാരന്മാർ അണിനിരന്നു. തുടർന്ന് കൊടിമര ചുവട്ടിൽ വലിയ കാണിക്ക ചുറ്റുവിളക്ക് തെളിയിക്കൽ ഇറക്കി എഴുന്നള്ളിപ്പ് എന്നിവ നടന്നു. കോരിച്ചൊരിയുന്ന മഴയെത്തും ആയിരങ്ങൾ ആറാട്ട് ചടങ്ങിൽ പങ്കെടുത്തു.
Advertisements