മണ്ണാർക്കാട് നഗരത്തിലൂടെ കൊലവിളി മുദ്രാവാക്യ പ്രകടനം: ആർഷോ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി മുൻ എസ്എഫ്ഐ നേതാവ്

പാലക്കാട്: മണ്ണാർക്കാട് നഗരത്തിലൂടെ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ സിപി നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. സിപിഎം ജില്ലാ കമ്മറ്റി അംഗം ആർഷോ, മണ്ണാർക്കാട് ഏരിയ സെക്രട്ടറി നാരായണൻകുട്ടി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജ്, സിപിഎം ലോക്കൽ സെക്രട്ടറി മൻസൂർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെയാണ് പരാതി. കലാപ ആഹ്വാനത്തിന് കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു. മുൻ എസ്എഫ്ഐ നേതാവായ ഷാനിഫ് കെയാണ് മണ്ണാർക്കാട് പൊലീസിന് പരാതി നൽകിയത്.

Advertisements

Hot Topics

Related Articles