മണർകാട് ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ; മണർകാട് പൊലീസിൽ പരാതി നൽകി

മണർകാട്: ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചിറയിൽ വീട്ടിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജ് (24) ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ 11.30 ഓടെ അർച്ചന ബാത്ത്റൂമിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.

Advertisements

എന്നാൽ, ബാത്ത് റൂമിനുള്ളിൽ വീണതാണെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞതെന്ന് ഇവർ പറയുന്നു. സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ മണർകാട് പൊലീസിൽ പരാതി നൽകി. സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുമ്പായിരുന്നു കിടങ്ങൂർ സ്വദേശിയായ അർച്ചനയും ബിനുവും തമ്മിലുള്ള വിവാഹം. മകൾ: ഒന്നരവയസുള്ള ഹൃദിക. കിടങ്ങൂർ നെടുമങ്ങാട് രാജു ലത ദമ്പതികളുടെ മകളാണ് അർച്ചന. സഹോദരങ്ങൾ: അഞ്ജു, അക്ഷയ. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കിടങ്ങൂർ വീട്ടുവളപ്പിൽ.

Hot Topics

Related Articles