മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാൾ:ക്രമീകരണങ്ങൾ പൂർത്തിയായി

മണർകാട്: എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി കത്തീഡ്രൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അദ്ഭുതങ്ങളുടെ നിറകുടമായ മണർകാട് പള്ളിയിൽ വൃതശുദ്ധിയോടെ എട്ടുനോമ്പു ആചരിച്ച് പെരുന്നാളിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുക. ഏകദേശം 60 ലക്ഷത്തോളം വിശ്വാസികളാണ് പെരുന്നാൾ ദിനങ്ങളിൽ ഇവിടേയ്ക്ക് കടന്നുവരുന്നത്. 

Advertisements

സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റപ്പണികൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് പള്ളി പരിസരത്ത് പോലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, റവന്യൂ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുകൾക്കായി ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വിവിധ കൗണ്ടറുകൾ പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയുടെ വടക്ക് വശത്തെ മൈതാനത്ത് താൽക്കാലിക ബസ് സ്റ്റാൻഡ് പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെരുന്നാൾ ദിനങ്ങളിൽ പ്രത്യേക സുരക്ഷയ്ക്കായി പള്ളിയിലും പരിസരങ്ങളിലും നിലവിലുള്ള സിസിടിവി ക്യാമറകൾക്ക് പുറമേ കുടുതൽ ക്യാമറകൾ സ്ഥാപിച്ചു പോലീസ് നിരീക്ഷണം ശക്തമാക്കും. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തയ്യാറാക്കി. സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തിയതികളിൽ വൺവേ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ക്രമീകരിച്ചു. പെരുന്നാൾ ദിനങ്ങളിൽ പള്ളിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് വിപുലമായ പാർക്കിം​ഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തെക്കുവശത്തും വടക്ക്‌ വശത്തുമുള്ള മൈതാനങ്ങളിലും സെ​ന്റ് മേരീസ് കോളജ് ഗ്രൗണ്ട്, സെ​ന്റ് മേരീസ് ഐടിസി ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്കിംഗ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.

കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും വെബ്‌സൈറ്റിലും പെരുന്നാളി​ന്റെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ എ.സി.വി., ഗ്രീൻ ചാനൽ മണർകാട് എന്നീ ടെലിവിഷൻ ചാനലുകളിലും ലഭ്യമാണ്. നേർച്ച-വഴിപാടുകൾ, പെരുന്നാൾ ഓഹരി എന്നിവയ്ക്ക് ഓൺലൈനിലൂടെ പണം അടയ്ക്കാവുന്നതാണ്. വിശ്വാസികളുടെ പ്രാർത്ഥനാ ആവശ്യങ്ങൾ കത്തീഡ്രലിന്റെ ഇ-മെയിൽ വിലാസത്തിലോ വാട്‌സ്ആപ്പ് നമ്പറിലേക്കോ അയയ്ക്കാം. 

പെരുന്നാളിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ശുചിത്വവും മെച്ചപ്പെട്ടതുമായ ഭക്ഷണ പദാർത്ഥങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ പള്ളിവക താൽക്കാലിക കാന്റീൻ പ്രവർത്തിക്കും. എല്ലാ ഭക്തജനങ്ങൾക്കും സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ വടക്കുവശത്തെ പാരീഷ് ഹാളിൽനിന്ന് സൗജന്യ നേർച്ചക്കഞ്ഞി ലഭിക്കും. 

1501 പേർ ഉൾപ്പെടുന്ന 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തിയാണ് വിവിധ തലങ്ങളിൽ പെരുന്നാൾ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതെന്നും എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ സെപ്റ്റംബർ 1 മുതൽ 14-ാം തീയതി വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

കത്തീഡ്രൽ സഹവികാരി കുറിയാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ കറുകയിൽ, ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത്‌ വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.