മണർകാട് എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു; നട അടയ്ക്കൽ ശുശ്രൂഷ 14ന്

മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണം സമാപിച്ചു. പെരുന്നാളിന്റെ പ്രധാന ദിവസമായ എട്ടിന് കത്തീഡ്രലിലെ മൂന്നിന്മേൽ കുർബാനയ്ക്ക് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ ദീയസ്‌കോറോസ് പ്രധാന കാർമ്മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെപള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശിർവാദവും തുടർന്ന് നടന്ന നേർച്ചവിളമ്പോടെയും പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങൾ 14 വരെ ഉണ്ടായിരിക്കും. സ്ലീബാ പെരുന്നാൾ ദിനാമയ 14ന് സന്ധ്യാപ്രാർഥനയെത്തുടർന്ന് നടയടയ്ക്കൽ ശുശ്രൂഷ നടക്കും.

Advertisements

ഇന്ന് നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മാത്യൂസ് മാർ തേവോദോസിയോസ് പ്രധാന കാർമ്മികത്വം വഹിച്ചു. 14 വരെ കത്തീഡ്രലിലെ കുർബാനയ്ക്ക് മെത്രാപ്പോലീത്താമാർ പ്രധാന കാർമ്മികത്വം വഹിക്കും. നാളെ ഏലിയാസ് മാർ യൂലിയോസ്, 11ന് കരോട്ടെ പള്ളിയിൽ രാവിലെ ആറിനു കുർബാന, കത്തീഡ്രലിൽ 7.30ന് നമസ്‌കാരം, 8.30നു മൂന്നിന്മേൽ കുർബാന ഏലിയാസ് മാർ അത്താനാസിയോസ്. 12ന് പൗലോസ് മാർ ഐറേനിയോസ്, 13ന് യൽദോസ് മാർ തീത്തോസ്. സ്ലീബാ പെരുന്നാൾ ദിനമായ 14ലെ വിശുദ്ധ കുർബാനയ്ക്കും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്‌കാരത്തിനും നടയടയ്ക്കൽ ശുശ്രൂഷയ്ക്കും യൂഹാനോൻ മാർ മിലിത്തിയോസ് എന്നിവർ പ്രധാനകാർമികത്വം വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ, ഇട്ട്യാടത്ത്, പ്രോഗ്രാം കോഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ, സഹവികാരിമാരായ കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോർ എപ്പിസ്‌കോപ്പാ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ. മാത്യു മണവത്ത്, ഫാ.എം.ഐ. തോമസ് മറ്റത്തിൽ, ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യൻ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

Hot Topics

Related Articles