മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്ലി ൽ വൈവിധ്യമാർന്ന കൊതിയൂറും രുചി വിഭവങ്ങളുടെ ഭക്ഷ്യമേള

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വി.മർത്തമറിയം വനിതാ സമാജം മണർകാട് മേഖലയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥമായി നടത്തപ്പെട്ട ഭക്ഷ്യമേള തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ ക്ലീമീസ് തിരുമനസ്സ് പ്രാർത്ഥിച്ച് ആശിർവദിച്ച് ഉദ്ഘാടനം ചെയ്തു.ഭക്ഷ്യ വിഭവങ്ങളുടെ ആദ്യ വില്പന കത്തീഡ്രൽ സഹവികാരിയും വനിതാ സമാജം പ്രസിഡണ്ടുമായ റവ. ഫാ.ലിറ്റു ടി ജേക്കബ് തണ്ടാശ്ശേരിയിലിന് നൽകി നിർവഹിച്ചു, കത്തീഡ്രൽ ട്രസ്റ്റി ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത് , വനിതാ സമാജം ഭാരവാഹികൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

പള്ളിയുടെ കിഴക്കുവശത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ വനിതാ സമാജം അംഗങ്ങളും സുമനസ്സുകളായ വ്യക്തികളും ഭവനങ്ങളിൽ നിന്ന് പാകം ചെയ്തു കൊണ്ടുവന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ (home made food) വാങ്ങുവാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും സുമനസ്സുകളായ ആളുകളുടെ ഭവനങ്ങളിൽ പാകം ചെയ്തു കൊണ്ടുവന്ന വൈവിധ്യമാർന്ന ഭക്ഷ്യവിഭാഗങ്ങളുടെ ഭക്ഷ്യമേള നാവിൽ രുചിയേറുകയും മനസ്സിന് സംതൃപ്തി നൽകുകയും ചെയ്തു.

Hot Topics

Related Articles