മണർകാട് :-മണർകാട് സെന്റ് മേരിസ് പ്രൈവറ്റ് ഐ ടി ഐ പ്ലെസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 2025- ജൂലൈയിൽ പഠനം പൂർത്തിയാക്കിയ ഐ ടി ഐ വിദ്യാർത്ഥികൾക്ക് വേണ്ടി നാൽപതോളം പ്രമുഖ കമ്പനികൾ പങ്കെടുത്ത മെഗാ പ്ലൈസ്മെന്റ് പ്രോഗ്രാം ടിൻസ് 2025
നടത്തി. മണർകാട് സെൻറ് മേരിസ് കത്തീഡ്രൽ സഹവികാരി റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനം ചെയ്തു.



കോട്ടയംഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് സാംരാജ് എം എഫ് വിഷയഅവതരണം നടത്തുകയും, ഗ്രാമപഞ്ചായത്ത് മെമ്പർ സഖറിയ കുര്യൻ, കത്തീഡ്രൽ ട്രസ്റ്റി ജോർജ് സഖറിയ ചെമ്പോല,ഐ ടി ഐ സെക്രട്ടറി ഒ എ ഏബ്രഹാം ഊറോട്ടുകാലായിൽ, ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, പ്ലേസ്മെന്റ് ഓഫീസർ ബ്രിജേഷ് കെ വറുഗീസ് കിഴക്കേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.