വാർഷിക കൺവൻഷനും സ്നേഹദീപ്തി പ്രാർത്ഥനാ സംഗമങ്ങളുടെ സമാപനവും

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വലിയ നോമ്പിനോട് അനുബന്ധിച്ച് പള്ളിയുടെ വിവിധ കരകളിലായി നടത്തിയ സ്നേഹദീപ്തി പ്രാർത്ഥനാ സംഗമങ്ങളുടെ സമാപനവും വാർഷിക കൺവൻഷനും ഏപ്രിൽ 7, 8 ,9 തീയതികളിൽ പള്ളിയങ്കണത്തിൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാർത്ഥന, 6.30ന് ഗാനശുശ്രൂഷ, ഏഴിന് വചന ശുശ്രൂഷ. ഇന്ന് വൈകുന്നേരം ഏഴിന് ഫാ. ഷോബിൻ പോൾ കോതമംഗലവും, എട്ടാം തീയതി ഫാ. റെജി പോൾ കോലഞ്ചേരിയും ഒമ്പതാം തീയതി മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായും വചന ശുശ്രൂഷ നടത്തും.

Advertisements

Hot Topics

Related Articles