പത്തനംതിട്ട : പ്രകൃതിയില്ലെങ്കിൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് നിലനിൽപ്പില്ലെന്ന് മനസ്സിലാക്കണമെന്നും പ്രകൃതിയോടുള്ള മനുഷ്യരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി. വനങ്ങളിലെ ഫലവൃക്ഷാദികളുടെ ദൗർ ലഭ്യവും മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകളും ആണ് വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിൽ ഇ റങ്ങാനുള്ള പ്രധാന കാരണമെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും
തിരുമേനി പറഞ്ഞു.
കേരള കോൺഗ്രസ് എം സംസ്‌കാര വേദി ആഗോളതലത്തിൽ 100 കേന്ദ്രങ്ങളിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെയും വൃക്ഷത്തൈ നടീലിന്റെ യും കേന്ദ്ര തല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു തിരുമേനി. സംസ്ഥാന പ്രസിഡണ്ട് ഡോ.വർഗീസ് പേരയിൽ അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സജി അലക്‌സ്, പാർട്ടി ഉന്നത അധികാരസമിതി അംഗങ്ങളായ ടി ഒ എബ്രഹാം, ചെറിയാൻ പോളച്ചിറക്കൽ, ജേക്കബ് മാമൻ വട്ടശ്ശേരി, ഡോ. അലക്‌സ് മാത്യു, ബിജു നൈനാൻ, എബ്രഹാം കുരുവിള, പ്രിൻസിപ്പൽ ജേക്കബ് കുറ്റിയിൽ എന്നിവർ സംസാരിച്ചു