കൊച്ചി: തന്റെ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ പേരിൽ ഭീഷണി മുഴക്കിയതായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്കു പരാതി നൽകിയതായി സ്വപ്‌ന സുരേഷ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇവർ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും, അദ്ദേഹത്തിന്റെ ഭാര്യയുടെയും, മകളുടെയും, മുൻ മന്ത്രി കെ.ടി ജലീലിന്റെയും പേര് വെളിപ്പെടുത്താതിരിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ തന്നെ ഭീഷണിപ്പെടുത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിൽ നിന്നു വഴിതെറ്റിക്കുന്നതിനും, ഈ ചോദ്യം ചെയ്യലിൽ നിന്നും വഴി തിരിച്ചു വിടുന്നതിനും വേണ്ടിയാണ് ഈ ഭീഷണികളെന്നും അവർ പറഞ്ഞു.
നേരത്തെ ഇന്റർനെറ്റ് കോളുകളിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റുള്ള മൊബൈൽ നമ്പരിൽ നിന്നാണ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുന്നത്. ഈ ഫോൺ നമ്പരും, ഇതിന്റെ സ്‌ക്രീൻഷോട്ടും റെക്കോർഡും സഹിതം സംസ്ഥാന പൊലീസ് മേധാവിയ്ക്കു പരാതി നൽകിയിട്ടുണ്ട്. നിലവിൽ താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ മൊഴി നൽകുന്നുണ്ട്. എന്നാൽ, ഈ അന്വേഷണത്തെ തടസപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ തന്നെ ക്രൈം ബ്രാഞ്ച് തന്നെ മൊഴിയെടുക്കാൻ ക്ഷണിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാവിലെ മുതൽ പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ തനിക്കെതിരെ വധ ഭീഷണിയുണ്ട്. കെ.ടി ജലീൽ പറഞ്ഞിട്ടു വിളിക്കുകയാണ് എന്നു പറഞ്ഞാണ് ഒരാൾ വിളിച്ചത്. ആര് ആര് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നു അറിയില്ല. എനിക്കും അമ്മയ്ക്കും മകനും ഭീഷണിയുണ്ട്. ഗൂഡാലോചനയിൽ എനിക്ക് ബന്ധമില്ലെന്നും അവർ പറഞ്ഞു.