മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളിൽ
മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്നുവന്നിരുന്ന മാതൃകാ ഐക്യരാഷ്ട്രസഭ സമാപിച്ചു. സമ്മേളനത്തിൽ യു.എൻ. സെക്യൂരിറ്റി കൗൺസിൽ സമ്മേളനത്തിൽ റഷ്യ – ഉക്രയിൻ വിഷയം ചർച്ച ചെയ്തു, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു എത്തിയ വിദ്യാർത്ഥികൾ ഈ വിഷയത്തിൽ അതാത് രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലേബര്‍ ഇന്ത്യ യു.എന്‍. റെപ്ലിക്ക 2022 ലെ മികച്ച പ്രധിനിധിയായി തിരഞ്ഞെടുത്തത് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ അതുൽ സനിൽ കുമാറിനെയാണ്, രണ്ടാം സ്ഥാനത്ത് ആതിഥേയരായ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മാളവിക ജയപ്രകാശും, മൂന്നാം സ്ഥാനത്ത് മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിലെ അമലും എത്തി.
ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും, സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ മുൻ യു.എൻ. പ്രതിനിധിയും, അംബാസിഡറുമായിരുന്ന ടി.പി. ശ്രീനിവാസൻ വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ , മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ്, സ്കൂൾ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, പ്രൊഫ. ജോസ് പി. മറ്റം തുടങ്ങിവർ സംസാരിച്ചു.