മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ നിനോ ഗാല കിഡ് ഫെസ്റ്റ് 7ന്


മലയിൻകീഴ് : അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്ന നീനോ ഗാല കിഡ്ഫെസ്റ്റ് 7 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 7 വരെ മാറനല്ലൂർ ക്രൈസ്റ്റ്
നഗർ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ റവ.ഫാർ.ജോഷി മാത്യു.സി.എം.ഐ.പറഞ്ഞു.തിരുവനന്തപുരം സൗത്ത് സോൺ സഹോദയ കോംപ്ലസിന്റെ ആഭിമുഖ്യിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.നെഴ്സറി മുതൽ
രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കലാ പ്രകടനങ്ങൾ അതവരിപ്പിക്കുന്നതിനുള്ള വേദിയാകും കിഡ്ഫെസ്റ്റ് .

Advertisements

64 സ്കൂളുകൾ നിന്ന്
2000 ലേറെ വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുക്കും.ഗ്രൂപ്പ്,വ്യക്തിഗത
ഇനങ്ങളിലായി പത്തിലേറെ വിവിധ മൽസരയിനങ്ങളുണ്ട്.പങ്കെടുക്കുന്ന എല്ലാ
വിദ്യാർത്ഥികൾക്കും സമ്മാനം നൽകി അനുമോദിക്കുമെന്നും പ്രിൻസിപ്പാൾ
പറഞ്ഞു.കിഡ് ഫെസ്റ്റിനൊപ്പം ഫുഡ് ഫെസ്റ്റും ഉണ്ടാകും.ഫ്ലളവേഴ്സ് ടോപ്പ്
സിംഗർ 2 റണ്ണറപ്പായ കുമാരി ആൻ ബെൻസൺ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗത്ത്
സോൺ സഹോദയ കോംപ്ലസ് പ്രസിഡന്റ് ഫാദർ ബിനോ പട്ടർക്കളം സി.എം.ഐ.അദ്ധ്യക്ഷത
വഹിക്കും.വൈസ് പ്രസിഡന്റ് ഷഹനാ രഞ്ജിത്ത്, പ്രോഗ്രാം കൺവീനർ ഫാദർ ജോഷി
മാത്യു.സി.എം.ഐ.എന്നിവർ സംസാരിക്കും.കൺവീനർമാരായ ഷാമിനി
ജെ.തമ്പി,എ.എസ്.അനു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles