മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടത്തി. പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബി.രമ, പി.വി. ഹരിക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ സീമ ബിനു,ബി.ഷിജു,ബിന്ദു പ്രദീപ്,പോൾതോമസ്, കെ.എസ്.ബിജുമോൻ, ഗീതാദിനേശൻ,വി. ആർ. അനിരുദ്ധൻ,പ്രമീള രമണൻ,മജിത ലാൽജി,പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Advertisements