മരങ്ങാട്ടുപിള്ളി  കുറിച്ചിത്താനം കവലയിലെ വാരിക്കുഴി : മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചു

കോട്ടയം : മരങ്ങാട്ടുപിള്ളി  കുറിച്ചിത്താനം കവലയിലെ വാരിക്കുഴി അടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചു.  ഒരു വർഷം മുമ്പ് വടക്കേ കവല വികസിപ്പിച്ചപ്പോൾ കലിംഗ പൊളിച്ചു പണിയുന്ന തർക്കത്തെ തുടർന്നാണ് ഈ ഭാഗത്ത് പ്രവർത്തികൾ മുടങ്ങിയത്.  തുടർന്ന് താൽക്കാലിക മുന്നറിയിപ്പ് സ്ഥാപിച്ചു എങ്കിലും മഴപെയ്ത് വെള്ളം നിറയുന്നതോടെ നിരവധി യാത്രക്കാരും വാഹനങ്ങളും കുഴിയിൽ വീണ്  അപകടം പറ്റുന്നത് പതിവായിരിക്കുകയാണ്. കവലയോട് ചേർന്ന് കുപ്പിക്കഴുത്ത് പോലെ ഒതുങ്ങിയ ഭാഗത്ത് കലുങ്കിന്റെ ഒരു സൈഡിലെ കൈവരി തകർന്ന നിലയിലാണ്. കലുങ്കിലെ കുഴിയും നിറയും. 

Advertisements

ഈ സമയം വഴിയറിയാതെ എത്തുന്ന യാത്രക്കാർ കൈവരിയില്ലാത്ത ഭാഗത്ത് കുഴിയിലേക്ക് വീഴുന്നത് പതിവായിരിക്കുകയാണ്. ഒരു വർഷത്തോളമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും നാട്ടുകാരുംഅലങ്ക പൊളിച്ചു പണിയണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു ഒഴിവാക്കുന്ന സമീപനമാണ് പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. കവലയിലെ പഴയ കെട്ടിടം പൊളിച്ചു നീക്കി കവല വികസിപ്പിച്ചപ്പോൾ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാൻ പഞ്ചായത്ത് പിഡബ്ല്യുഡിയും മത്സരിച്ചിരുന്നു. പിഡബ്ല്യുഡി പണിസ്ഥലത്ത് പഞ്ചായത്ത് പ്രസിഡണ്ടും  മെമ്പർമാരും നേരിട്ട് എത്തി മേൽനോട്ടം വഹിക്കുന്ന കാഴ്ചയാണ് അന്ന് കണ്ടത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പക്ഷേ കലുങ്ക് തകർന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. അന്ന് മുമ്പിൽ നിന്ന് ആളുകളെ ഇപ്പോൾ കാണാനില്ല. ആളുകൾ നിരന്തരം അപകടത്തിൽപ്പെടുമ്പോഴും ഈ വാരിക്കുഴി  അധികാരികൾ കണ്ടില്ല എന്ന് നടിക്കുകയാണ്.     ഒരു വർഷത്തോളമായി കലിങ്ക് പണിയാത്തതിൽ ഉള്ള പ്രതിഷേധ സൂചകമായിട്ടാണ് പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡണ്ട് മാർട്ടിൻ പന്നിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ ജോർജ് പയസ്,കെ വി മാത്യു, ജോസ് പൊന്നംവരിക്കയിൽ, ബെന്നി കുറുങ്കണ്ണി, സണ്ണി വടക്കേടം, മണിക്കുട്ടൻ കൊട്ടുപ്പിള്ളിയേൽ, ബാബു കുറുങ്കണ്ണി, നോബിൾ മുളങ്ങാട്ടിൽ, ഷൈൻ കൈമളേട്ട് നേതൃത്വം നൽകി.

Hot Topics

Related Articles