അങ്ങ് മരങ്ങാട്ട് പള്ളിയിൽ ഉണ്ട് പഞ്ചായത്ത് വക ഒരു കൊതുക് വളർത്തൽ കേന്ദ്രം ; നാട്ടുകാർക്ക് ദുരിതം വിതച്ച് വെള്ളക്കെട്ട് 

ന്യൂസ്‌ ഡെസ്ക് : മരങ്ങാട്ടുപള്ളി പഞ്ചായത്ത് വക കൊതുക് വളർത്തൽ കേന്ദ്രം.മഴ തുടങ്ങിയതോടെ മരങ്ങാട്ടുപള്ളി പഞ്ചായത്ത്‌ ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്നു .  ഇതിനു തൊട്ട് പുറകിലായി ഉള്ള മിൽക്ക് സൊസൈറ്റിയിലേക്ക്, ദിവസേന അനേകം ആളുകൾ എത്തുന്നതാണ്. എന്നാൽ ഈ വഴിയിലെ വെള്ളക്കെട്ട് കാരണം ജനങ്ങൾക്ക്  വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.,ഇതേ കാരണങ്ങൾ കാരണം ഒന്നിലധികം തവണ പഞ്ചായത്തിൽ പരാതി കൊടുത്തിട്ടുമുള്ളതാണ് എന്നാൽ വേണ്ട നടപടികൾ അവരെ എടുത്തിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.

Advertisements

ആശുപത്രിയിൽ പോകുന്ന രോഗികൾ ആശുപത്രിയിൽ നിന്നുള്ള 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളം കുടിച്ചാൽ വേറെ എന്തൊക്കെ അസുഖങ്ങൾ വരുമെന്ന് ഉറപ്പ് പറയാനാകില്ല എന്നും ആശങ്കപ്പെടുന്നു.

പഞ്ചായത്ത്‌ കിണറിനോട് ചേർന്നാണ് ഈ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.ഇതേ കിണറിൽ നിന്നാണ് മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നത്. അതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാഹചര്യവും ഉണ്ട്. കൂടാതെ   

 പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലും വെള്ളക്കെട്ട്  നീക്കം ചെയ്യാനുള്ള നടപടികൾ പഞ്ചായത്ത് ഭരണസമിതി കൈക്കൊണ്ടിട്ടില്ല .  വർഷങ്ങളായി ഓടകൾ വൃത്തിയാക്കുന്നില്ല. വെള്ളം ഒഴുകി പോകേണ്ട ഓട മണ്ണ് നിറഞ്ഞു കിടക്കുന്നതിനാലാണ് ചെളി വെള്ളം കെട്ടി കിടക്കുന്നത്. 

പ്രദേശത്ത് തുടർച്ചയായി ഡെങ്കിപനി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്

Hot Topics

Related Articles