മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ അക്ഷരപൂജ : അക്ഷരം കുറിക്കാനെത്തിയവര്‍ക്കെല്ലാം പൂജിച്ച പേനകളും പ്രസാദവും വിതരണം ചെയ്തു

കോട്ടയം : മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പൂജയെടുപ്പ്, വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി, മേല്‍ശാന്തി പി. പ്രവീണ്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നിരവധി പേര്‍ ആദ്യക്ഷരം കുറിച്ചു. നേരത്തെ ക്ഷേത്രത്തില്‍ പൂജയ്ക്കു വെച്ച പുസ്തകങ്ങളും തൊഴിലുപകരണങ്ങളും തിരികെ നല്‍കി. ഗണപതിഹോമം ഉള്‍പ്പടെ പ്രത്യേക പൂജ വഴിപാടുകളും നടന്നു. വിജയദശമി ദിനത്തില്‍ അക്ഷരം കുറിക്കാനെത്തിയവര്‍ക്കെല്ലാം പൂജിച്ച പേനകളും പ്രസാദവും വിതരണം ചെയ്തു. പരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ്, ഓമന സുധന്‍, പി.ജി. രാജന്‍, രാധ കൃഷ്ണന്‍കുട്ടി , കെ.കെ.നാരായണന്‍ ,ജിഷ്ണു മധു, അരവിന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles