മാരത്തോൺ ഓട്ടത്തിലും കുടുംബത്തിൻറെ ഐക്യം വിളിച്ചോതി കുര്യനാട് മറ്റത്തിൽ കുടുംബം.. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന സ്‌പൈസ് കോസ്റ്റ് മരത്തോണിൽ ഈ കുടുംബത്തിൽ നിന്ന് 60 പേരാണ് ഒന്നിച്ചു പങ്കെടുത്തത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന പ്രൊഫ. ജോർജ് മാത്യു (സണ്ണിസാർ – 78) മുതൽ 8 വയസ്സുകാരി താഷ വരെ മരത്തോണിന്റെ ഭാഗമായി. മറ്റത്തിൽ കുടുംബത്തിൽ കുറവിലങ്ങാട്ടുനിന്ന് ഉള്ളവർ മാത്രമല്ല, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന അംഗങ്ങളും ഓട്ടത്തിന് എത്തി. കുട്ടികൾ ഉൾപ്പെടെ എല്ലാവരും 5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. രണ്ടുപേർ ഫുൾ മാരത്തോൺ ദൂരമായ 42.2 കിലോമീറ്റർ ഓടി…കൊച്ചി സ്പൈസ് കോസ്‌റ്റ് മാരത്തോണ്‍ എട്ടാമത് എഡിഷന്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഫ്ളാഗ് ഓഫ് ചെയ്തത്.മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽനിന്നാണ് മാരത്തോൺ മത്സരങ്ങൾ തുടങ്ങിയത്… 42.2 കിലോമീറ്റർ ഫുള്‍ മാരത്തോണ്‍, 21.1 കിലോമീറ്റർ ഹാഫ് മാരത്തോണ്‍, 5 കിമീ ഫണ്‍ റണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മാരത്തോൺ സംഘടിപ്പിച്ചത് (Spice Coast Marathon)എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് തുടങ്ങിയ മാരത്തോണ്‍ ഹോസ്‌പിറ്റല്‍ റോഡ്, ബോട്ട് ജെട്ടി, മറൈന്‍ ഡ്രൈവ് ക്വീന്‍സ് വേ, ഫോര്‍ഷോര്‍ റോഡ്, തേവര, രവിപുരം, നേവല്‍ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എംജി റോഡ് വഴി കറങ്ങി തിരികെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ എത്തിചേർന്നു.ഫുള്‍ മാരത്തോണ്‍ രാവിലെ മൂന്നര മണിക്കും ഹാഫ് മാരത്തോണ്‍ രാവിലെ നാലര മണിക്കും ഫണ്‍ റണ്‍ രാവിലെ ആറിനും ആരംഭിച്ചു… മെഡിക്കല്‍ ട്രസ്‌റ്റിന്‍റെ അഞ്ച് ആംബുലന്‍സുകളും 150 ല്‍പ്പരം പാരാമെഡിക്കല്‍ സ്‌റ്റാഫും വൈദ്യസഹായത്തിനുണ്ടായിരുന്നു. സൈക്കിള്‍ വളണ്ടിയര്‍മാരും സോള്‍സ് ഓഫ് കൊച്ചിന്‍റെ വളണ്ടിയര്‍മാരും ഓട്ടക്കാരുടെ സേവനത്തിനായി രംഗത്തെത്തി.. എല്ലാ ഇനങ്ങളിലുമായി ആറായിരത്തിന് മുകളില്‍ രജിസ്ട്രേഷന്‍ നടന്നു. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നുമായി ഓട്ടക്കാര്‍ പങ്കെടുക്കുന്ന മാരത്തോണ്‍ പൂര്‍ണ്ണമായും പ്രകൃതി സൗഹാര്‍ദ്ദപരമായിരുന്നു.