മറവൻതുരുത്ത് കുലശേഖരമംഗലം കൊച്ചങ്ങാടി-മേക്കര റോഡിലെ മംഗലത്തു പാലം തകർന്നു : അടിയന്തിരമായി പാലം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മറവൻതുരുത്ത്: കുലശേഖരമംഗലം കൊച്ചങ്ങാടി- മേക്കര റോഡിലെ മംഗലത്തുപാലം തകർന്നു. അരനൂറ്റാണ്ടു പഴക്കമുള്ള പാലം അപകട നിലയിലായിട്ട് നാളുകളായെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികൾ കൊച്ചങ്ങാടി-മേക്കര റോഡിലേക്ക് എത്തുന്നത് ഈ പാലത്തിലൂടെയായിരുന്നു. പാലത്തിലൂടെയുള്ള സഞ്ചാരം അപകടകരമായതോടെ പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ടി വരികയാണ്. അടിയന്തിരമായി പാലം പുനർനിർമിക്കുന്നതിന് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.