മറിയപ്പള്ളി : വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ. ഇവരുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും സമാഹരിച്ച 26,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുന്നതിനായി കളക്ടർ ജോൺ വി. സാമുവിലിന് അസോ. പ്രസിഡന്റ് ടി.കെ. സുരേഷ് ബാബു കൈമാറി.
Advertisements
സെക്രട്ടറി ഷാനവാസ്.എസ്. എസ്., ട്രഷറർ വി.എം. രാജൻ കമ്മറ്റിയംഗം അനിൽകുമാർ, അസോ. അംഗം എം.എം, പ്രസാദ് എന്നിവർ പങ്കെടുത്തു. അസോസിയേഷന്റെ ഈ പ്രവർത്തനത്തിനെയും അംഗങ്ങളുടെ മനസ്സിനെയും കളക്ടർ പ്രശംസിച്ചു. കൂടാതെ അസോസിയേഷന്റെ
ഈ വർഷത്തെ ഓണഘോഷ പരിപാടികൾ ഒഴിവാക്കുകളും ചെയ്തു.