മറിയപ്പള്ളി മഹാത്മജി സ്മാരക ഗ്രന്ഥശാലയ്ക്ക് പുസ്തകം കൈമാറി നാട്ടകം സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങൾ

നാട്ടകം : കഴിഞ്ഞ 20 വർഷത്തോളമായി പ്രവർത്തനരഹിതമായി ജീർണാവസ്ഥയിലായിരുന്നതും ഇപ്പോൾ നല്ലവരായ നാട്ടുകാരുടെയും സംഘടനകളുടെയും സഹകരണത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതുമായ മറിയപ്പള്ളി മഹാത്മജി സ്മാരക ഗ്രന്ഥശാലയിലേക്ക് നാട്ടകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് അംഗങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ച പുസ്തകങ്ങൾ ഇന്ന് കൈമാറി.

Advertisements

സ്കൂൾ പ്രിൻസിപ്പൽ ബെന്നോ ജോസഫ്, മഹാത്ജി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് വി.പി. ലാലു,
സെക്രട്ടറി ഷാജി ലാൽ,
വൈസ് പ്രസിഡന്റ് ഷാനവാസ് എസ്. എസ്.,
ഗ്രന്ഥശാല കമ്മറ്റിയംഗം ആർ. പത്മകുമാർ,
ഗ്രന്ഥശാല അംഗങ്ങളായ സുമാ അനിൽ, സോണി, അദ്ധ്യാപകരായ നോബിൾ ജോൺ ബിനോയ് തോമസ്, മനോജ്, ദിലീപ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles