എകീകൃത കുർബാനയെ ചൊല്ലിയുണ്ടായ സംഘർഷം: അടച്ച എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനം ; ‘തർക്കം തീരുന്നത് വരെ വിശുദ്ധകുർബാന ഉണ്ടാവില്ല; വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകൾ നടത്താൻ അനുമതി’

കൊച്ചി : എകീകൃത കുർബാനയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനം. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരാനും ധാരണയായി.

Advertisements

തർക്കം തീരുന്നത് വരെ വിശുദ്ധകുർബാന ഉണ്ടാവില്ല. എന്നാൽ വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകൾ നടത്താമെന്നും ചർച്ചയിൽ തീരുമാനമായി. ബസിലിക്ക തുറന്ന് വിശുദ്ധ കുര്‍ബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങള്‍ നടത്താന്‍ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ വികാരിക്ക് താക്കോല്‍ കൈമാറാനും തീരുമാനമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കോടതി വ്യവഹാരം തുടരുന്നതിനാല്‍ ബസിലിക്കാ അഡ്മിനിസ്‌ട്രേറ്റര്‍ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്‍സ്ഥാനത്ത് തുടരാനും ധാരണയായി. ഈ സാഹചര്യങ്ങള്‍ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗണ്‍സില്‍ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാല്‍, മേല്പറഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പാരിഷ് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.