കൊല്ലം : താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ വധു കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീന്‍ റൂമില്‍ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്റെ വധുവുന്റെയും ബന്ധുക്കള്‍ തമ്മില്‍ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂര്‍ പൊലീസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു.
കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മണ്‍റോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചത്. 11 മണി കഴിഞ്ഞുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകള്‍ക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ക്ഷണിച്ചുവരുത്തിയ നിരവധി നിറയെ ആളുകളും വിവാഹത്തിന് എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ താലികെട്ടിനു തൊട്ടുമുന്‍പ് മാല ഇടുമ്പോഴാണ് യുവതി മാല ഇടാന്‍ സമ്മതിക്കാതെ മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. മണ്ഡപത്തിന് സമീപത്തുള്ള ഗ്രീന്റൂമിലേക്കാണ് വധു ഓടിക്കയറിയത്. ഉടന്‍ തന്നെ വാതില്‍ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു. മാതാപിതാക്കള്‍ ഉള്‍പ്പടെ സംസാരിച്ചിട്ടും വധു വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വിവാഹത്തിന് താല്പര്യമില്ലെന്ന് വധു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇതിനിടെ വധുവിനെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ വരന്റെ കൂട്ടര് വിവാഹത്തില്‍നിന്ന് പിന്മാറി.
ഇതിന് പിന്നാലെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെറിയതോതില്‍ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വൈകാതെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തി.
വിവാഹം മുടങ്ങിയതിനാല്‍, വിവാഹത്തിനുള്ള ചെലവുകള്‍ക്കും, മാനഹാനിക്കും പകരമായ നഷ്ടപരിഹാരം നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉറപ്പ് നല്കി. ഇതോടെ സംഭവത്തില്‍ കേസെടുക്കാതെ ഇരുകൂട്ടരെയും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. വിവാഹം കഴിക്കേണ്ടിയിരുന്ന യുവതിക്ക് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തെ തുടര്‍ന്നാണ് മണ്ഡപത്തില്‍നിന്ന് ഇറങ്ങിയോടിയതെന്നാണ് വരന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.