കല്യാണവും ഇനി സർക്കാരിന് വരുമാനം ! കല്യാണത്തിന് മാലിന്യ സംസ്കരണ ഫീസ്: തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫീസ് പിരിക്കും 

തിരുവനന്തപുരം : തീരാശാപമായ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ ഉറച്ച്‌ സര്‍ക്കാര്‍. ജൈവമാലിന്യം വീടുകളിലുള്‍പ്പെടെ ഉറവിടത്തില്‍ സംസ്കരിക്കും.അജൈവമാലിന്യം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുന്നത് നിര്‍ബന്ധമാക്കും. ജൈവമാലിന്യം അവിടെത്തന്നെ സംസ്കരിച്ച്‌ കമ്ബോസ്റ്റാക്കാൻ എല്ലാവീട്ടിലും കിച്ചണ്‍ ബിൻ നല്‍കും. നവംബറിന് ശേഷം മാലിന്യം പൊതുസ്ഥലത്തും ജലാശയങ്ങളിലും തള്ളിയാല്‍ പിഴ ചുമത്തും. അജൈവ മാലിന്യങ്ങള്‍ തരംതിരിക്കാൻ എല്ലാ വാര്‍ഡുകളിലും നവംബറിനകം ചെറു സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കും. നഗരങ്ങളിലെ പ്രധാന റോഡുകളില്‍ 500 മീറ്റര്‍ ഇടവിട്ട് ബിന്നുകള്‍ വയ്ക്കും. അങ്കണവാടികള്‍ ഒഴികെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും ബിന്നുകള്‍ വച്ച്‌ സംഭരണം ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisements

പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ അജൈവമാലിന്യങ്ങള്‍ യൂസര്‍ ഫീ നല്‍കി ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം. തദ്ദേശസ്ഥാപനം ശേഖരിക്കുന്ന അജൈവ മാലിന്യം അതതു ദിവസം സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കാൻ വാഹനസൗകര്യം ഉറപ്പാക്കും. ഇതില്‍ വൃത്തിയുള്ളവ ക്ലീൻ കേരള കമ്ബനി വഴി റീസൈക്കിളിംഗ് ഏജൻസികള്‍ക്ക് വില്‍ക്കും. മറ്റുള്ളവ റോഡ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ ഉപയോഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിച്ചണ്‍ ബിന്നില്‍ മികച്ച കമ്ബോസ്റ്റ്

ബിന്നുകള്‍ക്കായി പൊതുജനങ്ങള്‍ക്ക് തദ്ദേശസ്ഥാപനത്തെയോ ജനപ്രതിനിധിയെയോ സമീപിക്കാം

 കിച്ചണ്‍ബിൻ പരിപാലനത്തിന് തദ്ദേശ ആരോഗ്യ വിഭാഗം ജീവനക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും

 ഭക്ഷണാവശിഷ്ടം ഉള്‍പ്പെടെ ജൈവ മാലിന്യങ്ങള്‍ കിച്ചണ്‍ബിന്നിലൂടെ കമ്ബോസ്റ്റാക്കി മാറ്റാം

ദിവസവും ജൈവമാലിന്യത്തൊടൊപ്പം ഇനോകുലവും ചേര്‍ത്താണ് ബിന്നില്‍ ഇടേണ്ടത്

 ചകിരിച്ചോറില്‍ രാസവസ്തു ചേര്‍ത്ത മിശ്രിതമാണ് ഇനോകുലം. ഇത് തദ്ദേശസ്ഥാപനം കുറഞ്ഞവിലയ്ക്ക് തരും

 കിച്ചണ്‍ ബിൻ പ്രായോഗികമല്ലാത്ത ഫ്ലാറ്റുകളിലുള്‍പ്പെടെ ബയോഗ്യാസ് സംവിധാനം നിര്‍ബന്ധം

 സംസ്കരണ സംവിധാനം ഒരുക്കാത്ത ഫ്ലാറ്റ് ഉടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

കല്യാണത്തിന് മാലിന്യ സംസ്കരണ ഫീസ്

നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടി, വിവാഹം എന്നിവ നടത്താൻ ഇനി തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാലിന്യസംസ്‌കരണ ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാര്‍ട്ടിക്കും ബാധകമാണ്. ഫീസ് നിരക്ക് തദ്ദേശ സ്ഥാപനം തീരുമാനിക്കും. മൂന്ന് ദിവസം മുൻപ് പരിപാടിയുടെ വിവരം അറിയിക്കണം. തദ്ദേശ സ്ഥാപനം ചുമതലപ്പെടുത്തിയ ഏജൻസി മാലിന്യം ശേഖരിക്കും. ഇത് മാലിന്യസംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച്‌ കമ്ബോസ്റ്റാക്കും.വലിയ മാലിന്യ ഉല്പാദകരുടെ നിയമലംഘനം പിടികൂടാൻ ഈമാസം പരിശോധന നടത്തും. ഓഡിറ്രോറിയങ്ങള്‍, ആശുപത്രികള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലാവും പരിശോധന. പന്നി ഫാമിന്റെ മറവില്‍ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ നടപടി. മാലിന്യത്തില്‍ നിന്നു സമ്ബത്ത് എന്ന ആശയത്തില്‍ സ്വകാര്യ പങ്കാളിത്തതോടെ വ്യവസായ വകുപ്പുമായി സഹകരിച്ച്‌ പ്രത്യേക പരിപാടി. 1000 കോടിരൂപ ഒരുവര്‍ഷം സ്വരൂപിക്കലാണ് ലക്ഷ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.