മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി : പുതുവെളിച്ചം എന്ന നേത്രദാന കേന്ദ്രത്തിനും തുടക്കം കുറിച്ചു

ഫോട്ടോ ക്യാപ്ഷൻ : പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം കോട്ടയം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്യുന്നു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് ഹെൽ‌ത്ത് കെയർ പ്രമോഷൻസ് ഡയറക്ടർ റവ. ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, പ്രൊജക്ട്സ് ,ഐടി, ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, ഡോ.റോയി കള്ളിവയലിൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, എച്ച്.ആർ ആൻഡ് നഴ്സിംഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റിരിയൽസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവേൽ പാറേക്കാട്ട് തുടങ്ങിയവർ സമീപം.

Advertisements

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഉത്തമമായ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചു പ്രവർത്തനം നടത്തുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരും മാനസികാരോഗ്യവും സന്തോഷവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന നേത്രദാന കേന്ദ്രം പുതുവെളിച്ചത്തിന്റെ ലോഞ്ചിംഗും ഡോ. വർഗീസ് .പി .പുന്നൂസ് നിർവഹിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗത്തിൻ്റെ വിഷമവുമായി വരുന്നവരെ ഹൃദയ കണ്ണുകൾ കൊണ്ട് കാണുന്നവരാണ് ഡോക്ടർമാർ എന്ന് ബിഷപ് പറഞ്ഞു. ദൈവവിളിയാണ് ഡോക്ടർമാരുടെ ശുശ്രൂഷയെന്നും ബിഷപ് പറഞ്ഞു.
ദി മാർ സ്ലീവൻസ് എന്ന ഇ മാഗസിന്റെ പ്രകാശനവും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. മുതിർന്ന ഡോക്ടർമാരായ ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ പ്രഫ.ഡോ.മാത്യു എബ്രഹാം, ചൈൽഡ് ഡവലപ്മെന്റ് സെന്റർ സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് ഏബ്രഹാം,സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.റോയി എബ്രഹാം കള്ളിവയലിൽ, ലബോറട്ടറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.റോസമ്മ തോമസ്,ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോയി മാണി തെക്കേടത്ത് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ,ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ.എന്നിവർ പ്രസംഗിച്ചു. മധുര വിതരണം, ഡോക്ടർമാരുടെ കലാപരിപാടികൾ എന്നിവയും നടന്നു.

Hot Topics

Related Articles