മാർത്തോമ്മൻ പൈതൃക സംഗമ റാലി: സർക്കാർ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു

കോട്ടയം: ഫെബ്രുവരി 25ന് ഞായറാഴ്ച കോട്ടയം നഗരത്തിൽ നടക്കുന്ന മാർത്തോമ്മൻ പൈതൃക സംഗമ റാലിയുമായി ബന്ധപ്പെട്ടു വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനയോഗം  സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. 25ന് വൈകിട്ട് മൂന്നുമണിക്ക് കോട്ടയം ബസേലിയസ് കോളജിൽ നിന്നാരംഭിച്ച് നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിൽ സമാപിക്കുന്ന രീതിയിലാണ്റാലി വിഭാവനം ചെയ്തിരിക്കുന്നത്്. ഒരുലക്ഷത്തിലേറെപ്പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. സംഗമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുഗമായ നടത്തിപ്പുറപ്പാക്കണമെന്നു മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ നിർദേശിച്ചു. 1300ൽ ഏറെ ബസുകളും 2500ൽ ഏറെ ചെറുവാഹനങ്ങളും റാലിയിൽ പങ്കെടുക്കാൻ എത്തുന്നവരെ വഹിച്ചുകൊണ്ടുവരുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. 

Advertisements

സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് നിലവിൽ കണ്ടെത്തിയ പാർക്കിംഗ് സ്ഥലങ്ങൾക്കു  പുറമേ മതിയായ സൗകര്യം ഏർപ്പെടുത്തുന്നതിന് പോലീസ്, ആർ.ടി.ഒ എന്നിവർ സംഘാടകരുമായി പ്രത്യേക ആലോചനയോഗം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.  വിദഗ്ധരായ മെഡിക്കൽ സംഘം ഉൾപ്പെടുന്ന ആധുനിക ആംബുലൻസ് സൗകര്യം ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പിന് നിർദേശം നൽകി.  കൂടുതൽ ജീവനക്കാരെ നിയോഗിച്ചുകൊണ്ടു നഗരത്തിൽ മുഴുവൻ സമയവും വൈദ്യുതിലഭ്യത ഉറപ്പാക്കണമെന്ന് കെ.എസ്.ഇ.ബിക്കു നിർദേശം നൽകി. വെള്ളക്കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ സമയബന്ധിതമായി നീക്കുന്നതിന് ശുചിത്വമിഷൻ നഗരസഭയുമായി ചേർന്നു പ്രവർത്തിക്കണം. ഹരിതകർമസേനയുടെ പ്രവർത്തനവും പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ ജില്ലാകളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, ആർ.ടി.ഒ:ആർ. രമണൻ, ജല അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ഐ. കുര്യാക്കോസ്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്, തഹസീൽദാർ എസ്.എൻ. അനിൽകുമാർ, മലങ്കര ഓർത്തഡോക്സ്് സഭ പ്രതിനിധികളായ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, ഫാ. മോഹൻ ജോസഫ്, ഫാ. കെ.എം. സഖറിയാസ്, ഫാ. ഡോ. തോമസ് വർഗീസ്, അഡ്വ. ബിജു ഉമ്മൻ, റോണി വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.