ചിത്രം : കോട്ടയം കെ.എം.ജി സെന്ററിൽ ഇടവക പ്രതിനിധികളുടെ യോ?ഗം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു.അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, കോട്ടയം ഭദ്രാസനമെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദീയസ്‌കോറോസ്, ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സമീപം.
കോട്ടയം : മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം ഓരോ സഭാ മക്കൾക്കുമുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.കോട്ടയം, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളിലെ കാതോലിക്കാ നിധിശേഖരണത്തിന്റെ ഭാ?ഗമായി കെ.എം.ജി സെന്ററിൽ ചേർന്ന ഇടവക പ്രതിനിധികളുടെ യോ?ഗം ഉ?ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. മാർത്തോമ്മാ ശ്ലീഹായുടെ ആഗമനത്തിന്റെ 2000-ാം വാർഷികം വിപുലമായ പദ്ധതികളോടെ നടപ്പിലാക്കും. 1935 ൽ തുടക്കംകുറിച്ച കാതോലിക്കാ നിധിശേഖരണത്തിന്റെ നവതി വർഷം സഭയുടെ ‘വിഷൻ2052’ എന്ന സ്വപ്നത്തിന് കൂടുതൽ ഊർജം പകരുന്നതാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ്, സഭയുടെ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ് അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ?ഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ .റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കെ.എം സഖറിയ, കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്, ഫാ. മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.