കോട്ടയം : മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ ജൂബിലി വർഷത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ 1024 കോടി രൂപയുടെ ബജറ്റ് പാസാക്കി. കോട്ടയം പഴയ സെമിനാരിയിൽ നടന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ച ബജറ്റിന് അംഗീകാരം നൽകിയത് .
പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യുസ് ത്യതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ജൂബിലിയുടെ ഭാഗമായി മാർത്തോമൻ ഭവന നിർമ്മാണം, വിവാഹസഹായം തുടങ്ങി വിവിധ പദ്ധതികൾക്കായി തുക വകയിരുത്തി 2024 ജൂലൈ 3ന് മാർത്തോമാ ശ്ലീഹായുടെ മൈലാപൂരിലെ കബറിടത്തിൽ കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിക്കും.
സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ച് കോട്ടയത്ത് മഹാ സമ്മേളനം നടത്തും. നിർധന വിധവമാരുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം. സഭാംഗങ്ങളായ ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ ഉപരിപഠനത്തിന് സ്കോളർഷിപ്പ്, നെൽ ക്ഷീര കർഷകർക്ക് കൈത്താങ്ങൽ, ഡയാലിസിസ് ലിവർ ട്രാൻസ്പ്ലാന്റേഷൻ ധനസഹായം, തിരുവനന്തപുരത്ത് പബ്ലിക് റിലേഷൻ സെൻ്റർ , ദേവലോകം അരമനയിൽ പുതിയ ബ്ലോക്ക് നിർമ്മാണം തുടങ്ങിയവയാണ് നൂതന പദ്ധതികൾ .
മാർത്തോമാ ശ്ലീഹാ വന്നിറങ്ങിയ മുസിരിസിൽ മർത്തോമൻസ് സ്മൃതി മണ്ഡപവും നിർമ്മിക്കും. മുളന്തുരുത്തി മർത്തോമൻ പള്ളിയിൽ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ ശ്രമിച്ച പാത്രിയാർക്കീസ് വിഭാഗത്തിന്റെ പ്രവർത്തി അങ്ങേയറ്റം അപലനീയമെന്ന് എന്ന് ഓർത്തഡോക്സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗം എബിൻ മത്തായി പൊനോടത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിൽ അല്മായ ട്രസ്റ്റി റോണി വർഗീസ് എന്നിവർ പ്രസംഗിച്ചു.